Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്കെന്റെ വീട് ഇടിച്ചുനിരത്താം, ആത്മവീര്യം തകര്‍ക്കാനാവില്ല: കപില്‍ സിബല്‍

ന്യൂഡല്‍ഹി: ‘കൃത്യമായ ലക്ഷ്യം വെച്ചുള്ള ഇടിച്ചുനിരത്തലാണിത്. നിങ്ങള്‍ക്കെന്റെ വീട് പൊളിച്ചുനിരത്താം എന്നാല്‍ ആത്മവീര്യം തകര്‍ക്കാന്‍ അതുകൊണ്ടാവില്ലെന്ന്’ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിപല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഡല്‍ഹിയില്‍ ഭരണകൂട അനീതിക്കെതിരെ പ്രതിഷേധിച്ചത്.

ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തലിനെതിരെ ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് കപില്‍ സിബലായിരുന്നു. അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതും അനധികൃത കൈയേറ്റമാണെന്ന പേരിലാണ് ഡല്‍ഹിയില്‍ ചേരിനിവാസികളുടെ വീടുകളും കടകളും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.

Related Articles