Current Date

Search
Close this search box.
Search
Close this search box.

ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം സമൂഹത്തിന്റെ ബാധ്യത: എം.ഐ അബ്ദുല്‍ അസീസ്

താമരശ്ശേരി: ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം സമൂഹത്തിന്റെ ബാധ്യതയാണെന്നും മനുഷ്യരുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ കൂട്ടായ്മകളും കൂടുതല്‍ കാര്യക്ഷമതയോടെ ഇടപെടേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.

കട്ടിപ്പാറയില്‍ കനിവ് ഗ്രാമം സേവനകേന്ദ്രം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. കമ്യൂ ണിറ്റി എംപവര്‍മെന്റ് പ്രൊജക്ട് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍ മാന്‍ എം.കെ. മുഹമ്മദലി പ്രഖ്യാപിച്ചു. കനിവ് ഗ്രാമം പ്രസിഡന്റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു.

ബാലിയില്‍ ശൈഖ് മെമ്മോറി യല്‍ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ബാലിയില്‍ മുഖ്യാതിഥിയായിരുന്നു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, ജില്ല പഞ്ചാ യത്ത് മെംബര്‍ റംസീന നരിക്കുനി, എ.കെ. കൗസര്‍, പ്രേംജി ജയിംസ് , സൈനബ നാസര്‍, ഒ.പി. അബ്ദുസ്സലാം മൗലവി, ആയിശ ഹബീബ്, മുസ്തഫ പാലാഴി, ഒമര്‍ അഹമ്മദ്, ഫാഖിറ റഹീം, ശരീഫ് കുറ്റിക്കാട്ടൂര്‍, എം.എ. മുഹമ്മദ് യൂസുഫ്, ശിഹാബുദ്ദീന്‍ ഇ ബ്‌നു ഹംസ, എന്നിവര്‍ സംസാരിച്ചു.

കനിവ് ഗ്രാമം വൈസ് പ്രസി ഡന്റ് ആര്‍.കെ. അബ്ദുല്‍ മജീദ് സ്വാഗതവും ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് , ഓമശ്ശേരി ശാന്തി ആശുപത്രിയുടെ സഹകരണത്തോടെ കനിവ് ഗ്രാമത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.

Related Articles