Current Date

Search
Close this search box.
Search
Close this search box.

സൗദി ദേശീയ ഗെയിംസ്: ബാഡ്മിന്റണില്‍ സ്വര്‍ണ്ണ നേട്ടവുമായി മലയാളി ഖദീജ നിസ

റിയാദ്: സൗദിയില്‍ നടന്ന പ്രഥമ ദേശീയ ഗെയിംസില്‍ ബാഡ്മിന്റണില്‍ സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കി മലയാളിയായ ഖദീജ നിസ അഭിമാനമായി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ നിസയാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ചരിത്രം കുറിച്ച് ജേതാവായത്. രണ്ട് കോടി 20 ലക്ഷം രൂപ മൂല്യം വരുന്ന പത്ത് ലക്ഷം റിയാലാണ് സമ്മാനതുകയായി ലഭിച്ചത്. റിയാദ് മിഡിലീസ്റ്റ് ഇന്റര്‍നാണല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നിസ കൊടുവള്ളി കൂടത്തിങ്ങല്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മകളാണ്.

സൗദിയുടെ ആദ്യ ദേശീയ ഗെയിംസില്‍ നേരിട്ട് മത്സരിച്ച ഏക മലയാളി കൂടിയായ നിസ ഇന്ത്യക്ക് തന്നെ അഭിമാനമായി മാറുകയായിരുന്നു. അല്‍ നജ്ദ് ക്ലബ്ബിനു വേണ്ടിയാണ് നിസ മത്സരിച്ചത്. സൗദിയില്‍ ജനിച്ച വിദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം എന്ന ഇളവ് നിസ ഉപയോഗപ്പെടുത്തുകയായിരുന്നു. അല്‍ ഹിലാല്‍ ക്ലബ് പ്രതിനിധി അല്‍ മുദരിയ്യയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. വിവിധ റൗണ്ടുകളില്‍ വിദേശ താരങ്ങളെ അടക്കം പരാജയപ്പെടുത്തിയാണ് നിസ ഫൈനലില്‍ എത്തുന്നത്.

Related Articles