Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധത്തില്‍ നീതി നടപ്പായില്ല: യു.എന്‍

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ നീതി നടപ്പായില്ലെന്ന് ഐക്യരാഷ്ട്ര സഭ. നീതി ലഭ്യമായെന്ന് ഉറപ്പാക്കാന്‍ ലോകം വേണ്ടത്ര ശ്രമിച്ചില്ലെന്നും യു.എന്‍ എക്‌സ്ട്രാ ജുഡീഷ്യല്‍ കമ്മിഷന്‍ വക്താവ് ആഗ്നസ് കളമാര്‍ഡ് പറഞ്ഞു. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനും യു.എസും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞു. ഖഷോഗിയുടെ കൊലപാതകത്തില്‍ ശിക്ഷ നടപ്പാക്കാനോ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. അത് അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ പരിഗണിക്കേണ്ടതായിരുന്നു- ആഗ്നസ് പറഞ്ഞു. ബെല്‍ജിയത്തില്‍ വെച്ച് റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.

2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റിന്റെ മാധ്യമപ്രവര്‍ത്തകനും പ്രമുഖ കോളമിസ്റ്റുമായ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി വിമര്‍ശകനായിരുന്ന ഖഷോഗിയെ സൗദിയുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles