Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍: സര്‍വകലാശാലയിലെ ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് വിദ്യാര്‍ഥിനികള്‍

അമ്മാന്‍: ഫ്രൊഫസറില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് നിരവധി സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ രംഗത്ത്. ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറിനെതിരെ നിരവധി വിദ്യാര്‍ഥിനികളാണ് രംഗത്തുവന്നിരിക്കുന്നത്. ഫിസിക്‌സ് പ്രൊഫസറിനെതിരെ ഉയര്‍ന്ന അനുചിതമായി സന്ദേശമയക്കുക, പ്രണയാതുരമായ സംസാരം നടത്തുക, ശാരീരികമായ ലൈംഗികാതിക്രമം പ്രവര്‍ത്തിക്കുക തുടങ്ങിയ ആരോപണങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രൊഫസര്‍ക്കെതിരെ ഓണ്‍ലൈനില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

പ്രൊഫസറില്‍ നിന്ന് പീഡനം നേരിട്ടതായി ആരോപിക്കുന്ന ഒന്നിലധികം വിദ്യാര്‍ഥിനികളുടെ അക്കൗണ്ടുകള്‍ 21കാരിയായ ജെ.യു.എസ്.ടിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സെബ അല്‍ തഅ്മരി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പുറത്തുവിട്ടിരുന്നു.

#TechnoHarrasser എന്നറിയപ്പെടുന്ന കേസ് ജൂണ്‍ മാസത്തിന്റെ തുടക്കത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ കേസ് ഇപ്പോള്‍ പ്രൊഫസറെ സസ്പന്‍ഡ് ചെയ്യുന്നതിലേക്ക് വഴിവെച്ചിരിക്കുകയാണ്. തുടര്‍ അന്വേഷണത്തിനായി ജോര്‍ദാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസിലേക്ക് കേസ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇത് ജോര്‍ദാന്‍കാരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രൊഫസര്‍ ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച് ഒരുപാട് വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യങ്ങളില്‍ രംഗത്തുവന്നിരിക്കുന്നു. ഇത് ജോര്‍ദാന്‍ സമൂഹത്തില്‍ വ്യാപകമായ ലൈംഗിക പീഡനത്തെ കുറിച്ച വലിയ തോതിലുള്ള ചര്‍ച്ചക്ക് കാരണമായിരിക്കുകയാണ്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles