Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍: പ്രധാനമന്ത്രി മന്ത്രിസഭ പുനര്‍ക്രമീകരിച്ചു

അമ്മാന്‍: മന്ത്രിസഭ പുനര്‍ക്രമീകരണവുമായി ജോര്‍ദാന്‍ പ്രധാനമന്ത്രി ബിശ്ര്‍ അല്‍ ഖസാവന. സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ പുനര്‍ക്രമീകരിക്കപ്പെടുന്നത്. രാജകീയ കോടതി ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിശ്ര്‍ അല്‍ ഖസാവന നിയമിച്ച പുതിയ പത്ത് മന്ത്രിമാരില്‍ ആഭ്യന്തരമന്ത്രിയായ തെരഞ്ഞെടുക്കപ്പെട്ട ബ്രിഗേഡിയര്‍ ജനറല്‍ മാസിന്‍ ഫറായും, നീതിന്യായ ചുമതലയുള്ള അഹ്മദ് സിയാദാത്തും ഉള്‍പ്പെടുന്നു.

തലസ്ഥാനമായ അമ്മാനില്‍ അത്താഴവിരുന്നിന് കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് റെസ്റ്റോറന്റില്‍ പങ്കെടുത്ത റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ രാജിവെക്കുകയായിരുന്നു. വിദേശകാര്യമന്ത്രി അയ്മന്‍ ഷഫാദിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല. പ്രധാന സാമ്പത്തിക മേഖകളിലെ മന്ത്രിമാര്‍ അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നു.

Related Articles