Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍ നദി സംരക്ഷിക്കുമെന്ന് ഇസ്രായേലും ജോര്‍ദാനും

അമ്മാന്‍: ജോര്‍ദാന്‍ നദിയുടെ സംരക്ഷണത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ദാനും ഇസ്രായേലും. ഇരുരാഷ്ട്രങ്ങളും പങ്കിടുന്ന ജലപാത വറ്റിവരണ്ട സാഹചര്യമാണുള്ളത്. ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ ഷറം അശ്ശൈഖില്‍ നടന്ന യു.എന്‍ കാലാവസ്ഥ ഉച്ചകോടിയായ കോപ്-27ല്‍ വെച്ചാണ് ഇരുരാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ലോകത്തുടനീളമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രകടമായ പ്രത്യാഘാതങ്ങളെ നേരിടാന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തുവര്‍ തീരുമാനിച്ചിരുന്നു.

പ്രഖ്യാപനത്തിന്റെ കൃത്യമായ വിശദാംശങ്ങളും, ജോര്‍ദാനും ഇസ്രായേലും ചരിത്രപ്രാധാന്യമുള്ള നദിയുടെ സംരക്ഷണം എങ്ങനെ ഏറ്റെടുക്കുമെന്നും വ്യക്തമല്ല. മലിനജല ശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് മലിനീകരണം കുറയ്ക്കാനാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുളളതാണ് പുതിയ കരാര്‍.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles