Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഫോണ്‍ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രിയെ വിളിക്കാന്‍ വൈകിയതില്‍ യു.എസ് പ്രസിഡന്റ് സന്ദേശമയക്കാന്‍ സാധ്യയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. നെതന്യാഹവുമായി ‘നല്ല സംഭാഷണം’ നടത്തിയിതായി ബുധനാഴ്ച ജോ ബൈഡന്‍ പറഞ്ഞു.

ജനുവരി 20ന് ജോ ബൈഡന്‍ അധികാരത്തിലേറി ആദ്യമായാണ് ഔദ്യോഗികമായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണ്‍ സംഭാഷണം നടത്തുന്നത്. ഇസ്രായേലുമായി യു.എസ് മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ദശാബ്ദങ്ങളായി യു.എസ് ഇസ്രായേലുമായി നല്ല ബന്ധം പുലര്‍ത്തുന്നുവെങ്കിലും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാലത്താണ് കൂടുതല്‍ ശക്തിപ്രാപിക്കുന്നത്.

ഇറാന്‍ ഉള്‍പ്പെടുയുള്ള മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളില്‍ വിദഗ്ധാഭിപ്രായം തേടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബൈഡനും നെതന്യാഹുവം ചര്‍ച്ച ചെയ്തതായി വെറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles