Current Date

Search
Close this search box.
Search
Close this search box.

മഞ്ഞുപെയ്തിറങ്ങിയ ജറൂസലേം- ചിത്രങ്ങള്‍ കാണാം

ജറൂസലേം: അപൂര്‍വമായ രാപ്പകലിനാണ് കഴിഞ്ഞ ദിവസം ജറൂസലേം നഗരം സാക്ഷ്യം വഹിച്ചത്. വിവിധ മതങ്ങള്‍ പുണ്യനഗരിയായി കാണുന്ന ജറൂസലേമിനെ മഞ്ഞുകൊണ്ട് മൂടിയ മനോഹര കാഴ്ചയായിരുന്നു അത്. മസ്ജിദുല്‍ അഖ്‌സയുടെ താഴികകുടവും പടിഞ്ഞാറ് ഭാഗത്തെ മതിലും ഒറ്റ രാത്രിയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ വെള്ളപാളികളാല്‍ മൂടപ്പെട്ടു.

ജറൂസലേമിലെ പഴയ നഗരത്തില്‍ കുട്ടികള്‍ വീടിനു മുന്‍പിലും പൊതുസ്ഥലങ്ങളിലും മഞ്ഞില്‍ കളിക്കുന്ന ദൃശ്യങ്ങളായിരുന്നു വ്യാഴാഴ്ച എങ്ങും. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. പുണ്യനഗരിക്കു ചുറ്റും റോഡും പരിസരവും മഞ്ഞിനാല്‍ മൂടി. മഞ്ഞില്‍ കളിക്കാനും സെല്‍ഫി എടുക്കാനും ധാരാളം പേരാണിവിടെയെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. ജറൂസലേമിലേക്കുള്ള പ്രധാന റോഡില്‍ മഞ്ഞ് വീണതോടെ പൊതുഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അധികൃതര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജറൂസലേമിന് പുറമെ സിറിയ, ലെബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേഖലയില്‍ ഇത്തരത്തില്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ… https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

എ.എഫ്,പി, റോയിട്ടേഴ്‌സ്, ഇ.പി.എ ന്യൂസ് ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ കാണാം.

 

Related Articles