Current Date

Search
Close this search box.
Search
Close this search box.

സമാധാന നൊബേലിനുള്ള നാമനിര്‍ദേശത്തില്‍ കൂഷ്‌നറും

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പേര് നാമനിര്‍ദേശം ചെയ്യപ്പെട്ട് മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്‍ ജാരേദ് കൂഷ്‌നറും. കൂഷ്‌നറെ കൂടാതെ ജോര്‍ജിയന്‍ രാഷ്ട്രീയ നേതാവ് സ്‌റ്റെസി അബ്രഹാമിനെയും അദ്ദേഹത്തിന്റെ കൂടെ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ചയാണ് ട്രംപിന്റെ മരുമകന്‍ കൂടിയായ കൂഷ്‌നറിനെയും അമേരിക്കയുടെ മുന്‍ പശ്ചിമേഷ്യന്‍ ദൂതനായ അവി ബെര്‍കോവിറ്റ്‌സിനേയും നൊബേല്‍ പട്ടികയിലേക്ക് നിര്‍ദേശിക്കപ്പെട്ടത്. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ ഇവര്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ അലന്‍ ദെര്‍ഷോവിറ്റ്‌സ് ഇരുവരുടെയും പേര് നിര്‍ദേശിക്കപ്പെട്ടത്.

നേരത്തെ, ട്രംപ് സ്വയം തന്നെ നൊബേല്‍ സമാധാന സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും സൗദി അറേബ്യയ്ക്കുമായുള്ള ആയുധ പാക്കേജുകള്‍ ഉള്‍പ്പെടെ ട്രംപ് ഭരണകാലത്ത് ഉണ്ടായ എല്ലാ ദേശീയ സുരക്ഷാ ഇടപാടുകളും പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വോട്ട് വര്‍ധിപ്പിക്കാന്‍ സഹായിച്ചയാളാണ് ജോര്‍ജിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകയായ അബ്രാം. കഴിഞ്ഞ വര്‍ഷം വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അവരുടെ പ്രവര്‍ത്തനം സഹായിച്ചത് മുന്‍നിര്‍ത്തിയാണ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

നിയമത്തിനും പൗരാവകാശങ്ങള്‍ക്കും മുന്നില്‍ സമത്വത്തിനായുള്ള പോരാട്ടത്തില്‍ ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ പാത പിന്തുടര്‍ന്നാണ് സെറ്റെസിയുടെ പ്രവര്‍ത്തനമെന്നും അവരെ നാമനിര്‍ദേശം ചെയ്ത നോര്‍വെ പാര്‍ലമെന്റിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി മെമ്പര്‍ കൂടിയായ ലാര്‍സ് ഹാള്‍ട് ബ്രകന്‍ പറഞ്ഞു.

Related Articles