Current Date

Search
Close this search box.
Search
Close this search box.

സിവില്‍ സര്‍വീസ്: ഒന്നാം റാങ്ക് ജാമിഅ മില്ലിയ്യ കോച്ചിങ് അക്കാദമിയിലെ ശ്രുതി ശര്‍മക്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നാം റാങ്കുകാരിയുടെ നേട്ടത്തില്‍ അഭിമാനമായി ഡല്‍ഹി ജാമിഅ മില്ലിയ്യ കോച്ചിങ് അക്കാദമിയും. ഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മ ജാമിഅ മില്ലിയ്യ റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയിലെ പഠിതാവാണ്. ജെ.എന്‍.യുവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കൂടിയായ ശ്രുതി കഴിഞ്ഞ നാല് വര്‍ഷമായി സിവില്‍ സര്‍വീസ് പരിശീലനത്തിലായിരുന്നു.

കോച്ചിംഗ് അക്കാദമിയിലെ 23 വിദ്യാര്‍ത്ഥികള്‍ ഇത്തവണ സിവില്‍ സര്‍വീസ് നേടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗും റസിഡന്‍ഷ്യല്‍ സൗകര്യങ്ങളും നല്‍കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിക്ക് ധനസഹായം നല്‍കുന്നുണ്ട്.

എന്റെ യാത്രയില്‍ പങ്കാളികളായ എല്ലാവര്‍ക്കും പ്രത്യേകിച്ച് എന്റെ മാതാപിതാക്കള്‍ക്കാണ് കടപ്പാടെന്നും അവര്‍ അങ്ങേയറ്റം പിന്തുണ നല്‍കിയെന്നും എന്നെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നതായി ഡല്‍ഹി സ്വദേശിനിയായ ശ്രുതി ശര്‍മ പറഞ്ഞു.ഇത്തരമൊരു ഫലം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് സന്തോഷകരവും ആശ്ചര്യം നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു.
ആദ്യ നാല് സ്ഥാനവും വനിതകള്‍ക്കാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശ്രുതിയുടെ വിജയത്തില്‍ ജാമിഅ മില്ലിയ്യ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു.

Related Articles