Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ ജൂനിയര്‍ കോളേജ്; പ്രവേശനം ആരംഭിച്ചു

പട്ടിക്കാട്: സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യഃയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട അറുപതിലധികം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് അന്തിമ രൂപമായി. സ്‌കൂള്‍ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് സെക്കണ്ടറി വിഭാഗത്തിലേക്കും എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയവര്‍ക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്കുമാണ് പ്രവേശനം. ഇരു വിഭാഗത്തിലേക്കും മാര്‍ച്ച് 15 മുതല്‍ www.jamianooriya.in/admission എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സെക്കണ്ടറി പ്രവേശന പരീക്ഷ ഏപ്രില്‍ 27 (ചൊവ്വ) 10 മണി മുതല്‍ 12 മണി വരെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
മെയ് 3 ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള അഭിമുഖം മെയ് 5,6 (ബുധന്‍, വ്യാഴം) തിയ്യതികളിലായിരിക്കും. മെയ് 9 ന് ഒന്നാം അലോട്ട്‌മെന്റും രണ്ട് മൂന്ന് അലോട്ടുമെന്റുകള്‍ യഥാക്രമം 15, 17 തിയ്യതികളിലും പ്രസിദ്ധീകരിക്കുന്നതാണ്. മെയ് 24 ന് പുതിയ ബാച്ചിന് ക്ലാസുകള്‍ ആരംഭിക്കും.

എട്ടു വര്‍ഷ കാലാവധിയുള്ള സെക്കണ്ടറി വിഭാഗത്തില്‍ മതപഠനത്തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ഡിഗ്രി എന്നിവയും കരസ്ഥമാക്കി ജാമിഅഃ പ്രവേശനത്തിന് യോഗ്യത നേടുന്നു. സ്‌കൂള്‍ ഏഴാം ക്ലാസും മദ്‌റസ ആറാം ക്ലാസോ തുല്യയോഗ്യതയോ നേടിയ 12 വയസില്‍ കുറയാത്ത 14 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് സെക്കണ്ടറി വിഭാഗത്തില്‍ പ്രവേശനം നല്‍കുക. ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവേശന പരീക്ഷ മെയ് 18 (ചൊവ്വ) ന് നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും. മെയ് 24 ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. എഴുത്ത് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മെയ് 27 (വ്യാഴം) ന് നടക്കും.

ജൂണ്‍ 1,5 (ചൊവ്വ, ശനി) ദിവസങ്ങളില്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്. ജൂണ്‍ 16 ന് ഹയര്‍ സെക്കണ്ടറി വിഭാഗം പുതിയ ബാച്ചിന് ക്ലാസുകള്‍ ആരംഭിക്കും. ഈ വര്‍ഷം എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയവര്‍ക്കാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് പ്രവേശനം നല്‍കുക. അഡ്മിഷന്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളിലും അഡ്മിഷന്‍ ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി പ്രസ്തുത ഹെല്‍പ്പ്‌ഡെസ്‌കുകളെയും സമീപിക്കാവുന്നതാണ്.

Related Articles