Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം: സൗദിയുമായി ബന്ധമുള്ളവരുടെ വിചാരണ പുന:രാരംഭിക്കുന്നു

അങ്കാറ: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വിചാരണ നടപടികള്‍ തുര്‍ക്കിയില്‍ പുനരാരംഭിക്കുന്നു. സൗദിയുമായി ബന്ധപ്പെട്ട് സംശയമുള്ള കുറ്റാരോപിതരുടെ വിചാരണയാണ് ചൊവ്വാഴ്ച തുര്‍ക്കി കോടതിയില്‍ ആരംഭിക്കാനിരിക്കുന്നത്. 20 പേരുടെ വിചാരണ നടപടികളാണ് പുനരാരംഭിക്കുന്നത്.

സൗദി ഭരണകൂടത്തെ വിമര്‍ശിച്ച് നിരന്തരം ലേഖനം എഴുതിയിരുന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ സൗദി ഭരണകൂടത്തിന് നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം സൃഷ്ടിക്കുകയും മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണത്തില്‍ സൗദിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊലപാതകം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുകയും അതിന് അനുവാദം നല്‍കുകയും ചെയ്തതായി വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് തുര്‍ക്കി അറസ്റ്റ് ചെയ്ത സൗദിയുമായി ബന്ധമുള്ള 20 പേരുടെ വിചാരണയാണ് വീണ്ടും ആരംഭിക്കാനിരിക്കുന്നത്.

Related Articles