Current Date

Search
Close this search box.
Search
Close this search box.

മാസങ്ങള്‍ നീണ്ട നിരാഹാരം: തുര്‍ക്കിയില്‍ അഭിഭാഷക മരണത്തിന് കീഴടങ്ങി

അങ്കാറ: തുര്‍ക്കി ജയിലില്‍ മാസങ്ങള്‍ നീണ്ട നിരാഹാരത്തിനു ശേഷം അഭിഭാഷകയായ ഇബ്രു തിംതിക് മരണത്തിന് കീഴടങ്ങി. തീവ്രവാദ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് കഴിഞ്ഞ വര്‍ഷമാണ് ഇവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നത്. തുടര്‍ന്ന് നീതിയുക്തമായ വിചാരണ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിംതിക് ജയിലില്‍ നിരാഹാര സമരം ആരംഭിച്ചത്. 238 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇവരുടെ അഭിഭാഷകനാണ് മരണവിവിരം അറിയിച്ചത്.

13 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു തിംതിക്ക് വിധിച്ചത്. കൂടെ തന്റെ സഹപ്രവര്‍ത്തകന്‍ അയ്തക് ഉന്‍സാലും ഉണ്ടായിരുന്നു. ന്യായമായ വിചാരണയും തുര്‍ക്കിയില്‍ നീതി ലഭ്യമാക്കണമെന്നുമുള്ള അവരുടെ ആവശ്യത്തെ ശക്തിപ്പെടുത്താനും വേണ്ടിയാണ് ജയിലില്‍ നിരാഹാരം ആരംഭിച്ചത്.

ഇവരുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇബ്രുവിന്റെ അനുയായികളുടെ അനുശോചന പ്രവാഹമാണ്. ഇസ്താംബൂള്‍ ബാര്‍ അസോസിയേഷന് മുന്‍പിലും ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടി. മൃതദേഹം ഇവിടെ പൊതുദര്‍ശനനത്തിന് വെച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇബ്രുവിനെയും സഹപ്രവര്‍ത്തകരായ 18 അഭിഭാഷകരെയും 2019 മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. എട്ടു മാസത്തോളം ജയിലില്‍ നിരാഹാര സത്യഗ്രഹം കിടന്നിരുന്നു.

Related Articles