Current Date

Search
Close this search box.
Search
Close this search box.

ജഹാംഗീര്‍പുരി; കിടപ്പാടം നഷ്ടപ്പെട്ട് വാവിട്ട് കരഞ്ഞ് വീട്ടമ്മമാര്‍, വീടുകള്‍ തകര്‍ക്കുന്ന വീഡിയോ

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റമെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജഹാംഗീര്‍പുരിയില്‍ മുസ്ലിംകളുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമ്പോള്‍ വാവിട്ട് കരഞ്ഞ് വീട്ടമ്മമാര്‍. തങ്ങളുടെ സമ്പാദ്യവും വീടും വീട്ടുപകരണങ്ങളും ഒറ്റ നിമിഷം കൊണ്ടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ തകര്‍ത്തത്. മുന്നറിയിപ്പ് പോലും ഇല്ലാതെയാണ് പൊളിക്കല്‍ നടപടി.

വീടുകള്‍ തകര്‍ക്കല്ലേയെന്ന് ബുള്‍ഡോസറുകള്‍ക്ക് മുന്‍പില്‍ കരഞ്ഞും കൈകൂപ്പിയും അപേക്ഷിക്കുന്ന വീട്ടമ്മമാരുടെ വീഡിയോകളും ജെ.സി.ബി വീടുകള്‍ തകര്‍ക്കുന്ന വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘ ദി ക്വിന്റ്’ അസോസിയേറ്റ് എഡിറ്റര്‍ ഈശ്വര്‍ രഞ്ജന ആണ് വീഡിയോ പകര്‍ത്തിയതും പുറത്തുവിട്ടതും. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഏപ്രില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായ മേഖലകളിലാണ് ഇപ്പോള്‍ പൊളിക്കല്‍ നടപടി ആരംഭിച്ചത്. ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി കോര്‍പറേഷന്‍ അധികൃതരാണ് അനധികൃത-കുടിയേറ്റ കെട്ടിടങ്ങളാണെന്ന് ആരോപിച്ച് മുസ്ലിംകളുടെ വീടുകളും കടകളും പൊളിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ബുധനാഴ്ച വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും പൊളിക്കല്‍ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

https://twitter.com/i/status/1516658245527605251

 

Related Articles