Current Date

Search
Close this search box.
Search
Close this search box.

സൗദിക്കും യു.എ.ഇക്കുമുള്ള ആയുധവില്‍പന നിയന്ത്രണം ലഘൂകരിച്ച് ഇറ്റലി

റോം: സൗദി അറേബ്യക്കും യു.എ.ഇക്കും ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള നിയന്ത്രണം ലഘൂകരിച്ച് ഇറ്റലി. ഇരു ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര നിബന്ധനകള്‍ ലഘൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനുവരിയില്‍ സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും ആയിരക്കണക്കിന് മിസൈലുകള്‍ കൈമാറുന്നത്് ഇറ്റലി നിര്‍ത്തിവച്ചിരുന്നു. സൗദിയുടെ പിന്തുണയില്‍ നടക്കുന്ന യുദ്ധത്തില്‍ തകര്‍ന്ന യെമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള റോമിന്റെ പ്രതിജ്ഞാബദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു അത്.

ആ നിരോധനം ഇപ്പോഴും നിലനില്‍ക്കും, എന്നാല്‍ 2019ല്‍ പുറത്തിറക്കിയ മറ്റ് നിയന്ത്രണങ്ങളാണ് ലഘൂകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യെമനില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും വില്‍പ്പനയെ ഫലപ്രദമായി തടയുന്ന നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തുകളയുന്നത്. ഇതു സംബന്ധിച്ച് തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

Related Articles