Current Date

Search
Close this search box.
Search
Close this search box.

വരനെ കിട്ടിയില്ല, വധുവിനെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പൊലീസ് -വീഡിയോ

ജറൂസലം: ജനീന് സമീപമുള്ള അറാബ പട്ടണത്തില്‍ വെച്ച് ഫലസ്തീന്‍ യുവതിയെ അധിനിവേശ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വരനെ അന്വേഷിച്ച് പരിശോധന നടത്തിയ അധിനിവേശ ഇസ്രായേല്‍ പൊലീസ് വധുവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. അധിനിവേശ സേന സ്ഥലത്തേക്ക് അതിക്രമിച്ച് കയറി വധുവിനെ വാഹനത്തില്‍ കയറ്റികൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ആക്ടിവിസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അറാബ പട്ടണത്തിലെ അല്‍ആസ്വിലയില്‍ നടന്ന വിവാഹ പാര്‍ട്ടിയിലേക്ക് ഇസ്രായേല്‍ പൊലീസും പ്രത്യേക യൂണിറ്റ് സൈന്യവും ഇരച്ചുകയറി, വരന് പകരം വധുവിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പൊലീസും യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. കൃത്യമായ കാരണമില്ലാതെ ബോംബും വാതകങ്ങളും പ്രയോഗിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കാടത്ത സമീപനത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകനായ ശാദി ദബാഹ് പറഞ്ഞു. അറസ്റ്റ് ചെയ്തതിനെ സംബന്ധിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles