Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യം ഉടന്‍ റഫയിലേക്ക് ഇരച്ചുകയറുമെന്ന് റിപ്പോര്‍ട്ട്

ഗസ്സ വംശഹത്യ 201 ദിവസം പിന്നിടുമ്പോള്‍

ഗസ്സ സിറ്റി: ഗസ്സക്കു നേരെയുള്ള ഇസ്രായേലിന്റെ വംശഹത്യ 201 ദിവസം പിന്നിടുമ്പോഴും അവസാനത്തെ അഭയകേന്ദ്രമായ റഫയില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഫലസ്തീനികളും ആശങ്കയിലാണ്. ഏത് നിമിഷവും ഇസ്രായേല്‍ സൈന്യം ഗസ്സയിലേക്ക് ഇരച്ചുകയറുമെന്നാണ് ബുധനാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെക്കന്‍ ഫലസ്തീന്‍ നഗരമായ റഫ ആക്രമിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെഎഎന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. റഫയിലെ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളെ ഉപരോധ മുനമ്പിന്റെ തെക്ക്, മധ്യ ഭാഗങ്ങളില്‍ അടുത്തിടെ സ്ഥാപിച്ച അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെടുമെന്ന് പേര് വെളിപ്പെടുത്താത്ത ഇസ്രായേലി സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈന്യം വടക്കന്‍ ഇസ്രായേലില്‍ നിന്ന് ഗസ്സയിലേക്ക് രണ്ട് യുദ്ധ ബ്രിഗേഡുകളെ മാറ്റുന്നതായും റിപ്പോര്‍ട്ടുണ്ട്.

തെക്കന്‍ ഗസ്സ നഗരമായ റഫയില്‍ ഇസ്രയേല്‍ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് യു.എസ് സൈന്യത്തിന് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് പെന്റഗണും റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെ പരാജയപ്പെടുത്താനുള്ള പങ്കാളിത്ത സൈനിക നടപടിക്ക് ഇരു രാജ്യങ്ങളും സമ്മതിച്ചതായും യുഎസ് പ്രതിരോധ വകുപ്പ് വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു.

‘ഞങ്ങള്‍ ഞങ്ങളുടെ ആശയം പങ്കിട്ടു, പക്ഷേ അവരുടെ പ്ലാന്‍ എങ്ങനെയായിരിക്കും എന്നത് അറിയില്ല. വിവിധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ചില ആശങ്കകളുണ്ട്. അതിനാല്‍, സിവിലിയന്‍ സുരക്ഷയും മാനുഷിക സഹായവും അവര്‍ എങ്ങനെ കണക്കിലെടുക്കും എന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തുടരും,’ ബുധനാഴ്ച നടത്തിയ ഒരു പത്രസമ്മേളനത്തില്‍ റൈഡര്‍ പറഞ്ഞു. യു.എസ് സെനറ്റ് ഇസ്രായേലിനായി 26.6 ബില്യണ്‍ ഡോളറിന്റെ സൈനിക പാക്കേജ് പാസാക്കിയിരുന്നു.

അതേസയമം, ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടു. അല്‍നസറിലെ ഡോക്ടര്‍മാര്‍ കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ഇപ്പോഴും തുടരുകയാണ്.വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയ നഗരത്തെ ആക്രമിക്കുമെന്നും ഫലസ്തീനികളോട് ഉടന്‍ പലായനം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.

യുദ്ധം 201 ദിവസം പിന്നിടുമ്പോള്‍ 34,262 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 77,229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഖത്തര്‍ അമീറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍ പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്.

 

Related Articles