Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഇപ്പോഴും മേശപ്പുറത്തുണ്ട്: യു.എസ്

വാഷിങ്ടണ്‍: ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലുണ്ടെന്ന് സൂചിപ്പിച്ച് യു.എസ്. പശ്ചിമേഷ്യയിലേക്കുള്ള അമേരിക്കന്‍ വക്താവ് ജാസണ്‍ ഗ്രീന്‍ ബാള്‍ട്ട് ആണ് ഇസ്രായേല്‍ കുടിയേറ്റ പദ്ധതി ഇപ്പോഴും മേശപ്പുറത്താണെന്ന് പ്രഖ്യാപിച്ചത്. പദ്ധതി തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയാണ് ചെയ്തത്.

അല്ലാതെ പൂര്‍ണമായി നിര്‍ത്തിവെക്കുകയല്ല. ഇക്കാര്യത്തില്‍ മൂന്ന് കക്ഷികളും അവരുടെ ഔദ്യോഗിക പ്രസ്താവനയാമ് നോക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു എന്നാണ് പറഞ്ഞതെന്നും ഗ്രീന്‍ ബാള്‍ട്ട് പറഞ്ഞു. ഇസ്രായേല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങള്‍ക്കറിയാവുന്നതു പോലെ ഇസ്രായേലിന്റെ പരമാധികാരവും ഇസ്രായേല്‍ നിയമത്തിന്റെ പ്രയോഗവും തിരിച്ചറിയുന്ന ഒരു വക്താവാണ് ഞാന്‍, ഇസ്രായേല്‍ ഒരിക്കലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles