Current Date

Search
Close this search box.
Search
Close this search box.

ഖത്തറിലെ ലോകകപ്പ് കാണാന്‍ ഇസ്രായേലുകാരുമുണ്ടാകും

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഏകദേശം 30000 ഇസ്രായേലുകാര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

ഇസ്രായേലും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധങ്ങളൊന്നുമില്ലെന്ന് ഇസ്രായേല്‍ വെബ്‌സൈറ്റ് വ്യക്തമാക്കി. എന്നാല്‍, ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാത്ത ഇസ്രായേല്‍, മറ്റ് രാഷ്ട്രങ്ങളിലെ പൗരന്മാരെ പോലെ തങ്ങളുടെ പൗരന്മാര്‍ക്കും എന്‍ട്രി വിസ ലഭിക്കുന്നതിന് ഖത്തറുമായി ധാരണയിലെത്തിയിട്ടുണ്ട്.

മത്സരങ്ങള്‍ കാണുന്നതിനായി ഇസ്രായേല്‍ ഇതിനകം 20000 ടിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്. രണ്ടാഴ്ചക്കകം മത്സരം ആരംഭിക്കുമ്പോള്‍, 10000 അവസാന നിമിഷ ടിക്കറ്റുകള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് മത്സര കാലയളവില്‍ ഇസ്രായേലിനും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് നടത്താന്‍ ദോഹയില്‍ നിന്ന് അനുമതി നേടിയതായി സൈപ്രസിന്റെ ടസ് എയര്‍വേയ്‌സ് കഴിഞ്ഞ ഞായറാഴ്ച അറിയിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles