Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ റോക്കറ്റാക്രമണത്തിനു പിന്നാലെ ഗസ്സയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം

ഗസ്സ സിറ്റി: ഇസ്രായേലില്‍ ഫലസ്തീന്‍ നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായി ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ഗസ്സ മുനമ്പിലെ ഹമാസിന്റെ ഭരണ പ്രദേശത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് പതിച്ചത്. ഇസ്രായേല്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഗസ്സ മുനമ്പിലേക്കുള്ള ഇന്ധന വിതരണം റദ്ദാക്കിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ഇസ്രായേലില്‍ നടത്തിയ വ്യോമാക്രമണം ഹമാസ് വക്താവ് ഹാസിം ഖാസിം നിഷേധിച്ചു. റോക്കറ്റാക്രമണത്തിനും വ്യോമാക്രമണത്തിനും ഫല്‌സ്തീന്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇസ്രായേലിന്റെ തെക്ക് ഭാഗത്ത് ഗസ്സയില്‍ നിന്നും മൂന്ന് റോക്കറ്റുകള്‍ പതിച്ചെന്നാണ് നേരത്തെ ഇസ്രായേല്‍ അറിയിച്ചത്.

Related Articles