Current Date

Search
Close this search box.
Search
Close this search box.

അനധികൃത വെസ്റ്റ് ബാങ്ക് കുടിയേറ്റം ഉപേക്ഷിക്കാന്‍ തയാറാകാതെ ഇസ്രായേലികള്‍

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുന്ന ഇസ്രായേല്‍ നടപടി ദിനംപ്രതിയെന്നോണം വര്‍ധിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി അനധികൃതമായാണ് ഇസ്രായേലി കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്ക് കൈയേറുന്നത്.

ഫലസ്തീനികള്‍ അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭൂമി ഒഴിപ്പിക്കരുതെന്ന ഇസ്രായേല്‍ അധികാരികളെ ധിക്കരിച്ച് കൊണ്ട് ചില കുടിയേറ്റക്കാര്‍ കൈകടത്തല്‍ വ്യാപിപ്പിക്കുകയാണ്.

കഴിഞ്ഞ മേയില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശത്ത് കൂടുതല്‍ ബറ്റാലിയനുകള്‍ ഉപയോഗിച്ച് തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് 600 ആക്രമ സംഭവങ്ങളാണ് വെസ്റ്റ്ബാങ്കില്‍ അരങ്ങേറിയത്.

ജൂണ്‍ ആദ്യ രണ്ട് ആഴ്ചയില്‍ മാത്രം നാല് കുട്ടികളടക്കം 11 ഫലസ്തീനികള്‍ക്കാണ് കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഫലസ്തീനികളുടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും നൂറുകണക്കിന് ഒലീവ് മരങ്ങളും ജലവിതരണ സംവിധാനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. യു.എന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കാണിത്.

Related Articles