Current Date

Search
Close this search box.
Search
Close this search box.

ടൂറിസ്റ്റുകളെയും ആക്രമിച്ച് ഇസ്രായേല്‍ കുടിയേറ്റക്കാര്‍- വീഡിയോ

വെസ്റ്റ്ബാങ്ക്: ടൂറിസ്റ്റുകളെയും വെറുതെ വിടാതെ ഫലസ്തീനിലെ ജൂത ഇസ്രായേല്‍ കുടിയേറ്റക്കാര്‍. കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കില്‍ കാല്‍നടയായി യാത്ര ചെയ്യുമ്പോഴാണ് ഒരു കൂട്ടം ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ കാല്‍നട യാത്രക്കാരെയും വിദേശ വിനോദ സഞ്ചാരികളെയും ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

ആക്രമത്തില്‍ ഒരു ഇറ്റാലിയന്‍ പൗരന്റെ കൈ ഒടിയുകയും ചതയുകയും മറ്റുള്ളവര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാര്‍ ടൂറിസ്റ്റുകളുടെ മുഖത്ത് കുരുമുളക് സ്േ്രപ തളിച്ചു, വടികളും ബാറ്റണുകളും ഉപയോഗിച്ച് അവരെ മര്‍ദിച്ചു ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാരികളെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും വഫ റിപ്പോര്‍ട്ട് ചെയ്തു.

ജെറിക്കോയുടെ വടക്ക് അല്‍-ഔജ പട്ടണത്തിനടുത്ത് നടന്ന ആക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പര്യടനത്തിന്റെ ഭാഗമായിരുന്ന ഇറ്റാലിയന്‍ പൗരനായ സമീറ ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സിനോട് പറഞ്ഞു. സംഭവത്തില്‍ ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഞങ്ങള്‍ നടന്നു പോകുമ്പോള്‍, കുടിയേറ്റക്കാര്‍ ബാറ്റണുകളും കുരുമുളക് സ്‌പ്രേയുമായി എത്തി. അവര്‍ ഞങ്ങളെ നടക്കാന്‍ പോകുന്നത് തടയുകയും ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു,’ സമീറ ഹാരെറ്റ്‌സിനോട് പറഞ്ഞു.

 

Related Articles