Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രധാനമന്ത്രിയും യു.എ.ഇ ഭരണാധികാരിയും സീസിയും ചര്‍ച്ച നടത്തി

കൈറോ: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയും തമ്മില്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ വെച്ചായിരുന്നു ചര്‍ച്ച. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചെങ്കടല്‍ റിസോര്‍ട്ട് പട്ടണമായ ഷാര്‍ം അല്‍-ഷൈഖില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ മൂന്ന് രാഷ്ട്ര നേതാക്കളും സാമ്പത്തിക നിക്ഷേപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വിപുലീകരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫ് മേഖലയിലെ സുരക്ഷിതത്വത്തോടുള്ള ഈജിപ്തിന്റെ പ്രതിബദ്ധതയെ അല്‍-സിസി ഊന്നിപ്പറഞ്ഞു, ‘അസ്ഥിരതപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരു സമ്പ്രദായവും നിരസിക്കുന്നതായും സീസി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി എല്ലാ മേഖലകളിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.

ഇരു രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങളും പ്രാദേശിക, അന്തര്‍ദേശീയ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നേതാക്കള്‍ അവലോകനം ചെയ്തു. പൊതുവെല്ലുവിളികളില്‍ അറബ് ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചതകളില്‍ ഊന്നിപ്പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈജിപ്്ത്, യു.എ.ഇ, ഇസ്രായേല്‍ രാജ്യങ്ങളുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്.

 

Related Articles