Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ചാരമാക്കാനൊരുങ്ങി ഇസ്രായേല്‍; അതിര്‍ത്തിയില്‍ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചു

ഗസ്സ സിറ്റി: ഗസ്സക്കെതിരായെ ഇസ്രായേലിന്റെ യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സക്കു മേല്‍ അതിശക്തമായ രീതിയിലുള്ള ബോംബിങ് ആണ് ഇസ്രായേല്‍ തുടരുന്നത്. ഗസ്സയിലെ അന്തരീക്ഷമെങ്ങും കറുത്ത പുകച്ചുരുളകളാല്‍ മൂടപ്പെട്ട് കിടക്കുകയാണ്. വീട്ടിനകത്ത് വരെ വിഷവാതകം മൂലം ശ്വാസം മുട്ടുകയാണ് ഗസ്സക്കാര്‍. ഇവിടെയൊന്നും അഗ്നിശമന സേനയോ സംവിധാനങ്ങളോ ഇല്ലെന്നും തങ്ങള്‍ വീടിനകത്ത് പേടിച്ച് കഴിയുകയാണെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടറായ യുമ്‌ന അല്‍ സായിദ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗസ്സയിലെ മരണം ആയിരം കടന്നു.

ഇതിനകം തങ്ങളുടെ പോര്‍ വിമാനങ്ങള്‍ 200ലധികം കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സേന അറിയിച്ചു. ഗസ്സയിലേക്ക് കരമാര്‍ഗം യുദ്ധം ചെയ്യാനായി മൂന്ന് ലക്ഷം സൈനികരം സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെയായി 22,600 താമസകേന്ദ്രങ്ങളും 10 ആരോഗ്യ കേന്ദ്രങ്ങളും 48 സ്‌കൂളുകളുമാണ് ഇസ്രായേല്‍ സേന തകര്‍ത്തതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ മിലിട്ടറി പോസ്റ്റുകള്‍ക്ക് നേരെ മിസൈല്‍ വിക്ഷേപിച്ചതായി ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല അറിയിച്ചു.

Related Articles