Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി

വെസ്റ്റ് ബാങ്ക്: സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഫലസ്തീനിയെ സൈന്യം വെടിവെച്ച് കൊന്നതായി ഇസ്രായേല്‍ സൈന്യം അറിച്ചു. വടിയുമായി മൂന്ന് കത്തി ബന്ധിപ്പിച്ച് സായുധ ആക്രമണകാരി ബെത്‌ലഹേമിന് തെക്ക് വെസ്റ്റ് ബാങ്ക് ജങ്ഷനില്‍ ഞായാറാഴ്ച ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേല്‍ സൈന്യത്തിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഇരുനിറത്തിലുള്ള ജാക്കറ്റ് ധരിച്ച മനുഷ്യന്‍ ഹൈവേയിലൂടെ നടക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം. ജാക്കറ്റില്‍ നിന്ന് ഒരു വസ്തു പറുത്തെടുത്ത് സൈനികന് നേരെ അയാള്‍ ഓടുന്നു. സൈനികന്‍ ആയുധം പ്രയോഗിക്കുകയും അയാള്‍ മരിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. അക്രമകാരിയുടെ കൈയിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ആയുധത്തിന്റെ ചിത്രം സൈന്യം പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച വടക്കന്‍ വെസ്റ്റ് ബാങ്കില്‍ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 17കാരനായ ഫല്‌സ്തീനിയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നിരുന്നു.

Related Articles