Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിയുടെ കഴുത്തിന് നേരെ വെടിവെച്ച് ഇസ്രായേല്‍ സൈന്യം- വീഡിയോ

വെസ്റ്റ്ബാങ്ക്: 24കാരനായ ഫലസ്തീന്‍ യുവാവിന്റെ കഴുത്തിനു നേരെ വെടിവെച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത വീണ്ടും. വെടിയേറ്റ ഹാറൂന്‍ അബു അറം എന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെബ്രോണ്‍ കുന്നിന് സമീപമുള്ള റഖീസ് ഗ്രാമത്തിലാണ് സംഭവം. അഞ്ച് ഇസ്രായേല്‍ സൈനികര്‍ ചേര്‍ന്ന് അബൂ അറമിനെയും മറ്റ് മൂന്ന് പേരെ തടഞ്ഞുവെച്ച് മര്‍ദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ജനറേറ്റര്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുക്കാന്‍ നോക്കുകയും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ സൈന്യം അറമിന്റെ കഴുത്തിലേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു.

അറമിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നഗ്നപാദനായ അബു അറമിനെയും മറ്റുള്ളവരെയും സൈന്യം പിടിച്ചുവലിക്കുന്നതും ജനറേറ്റര്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോവില്‍ കാണാം. ഇതിനിടെ ഒരു സൈനികന്‍ റൈഫിള്‍ ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്യുന്നുണ്ട്. ഇസ്രായേല്‍ സൈന്യം അതിക്രമിച്ച് കയറി ഫലസ്തീനികളുടെ സാധനങ്ങള്‍ കണ്ടുകെട്ടുന്നത് ഇവിടെ പതിവാണ്.

Related Articles