Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യണം: പി.സി.എ.ടി.ഐ

ജറൂസലം: ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യണമെന്ന് പി.സി.എ.ടി.ഐ ( Public Committee Against Torture in Israel). അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് ഹേഗ് ആസ്ഥാനമായുള്ള ഐ.സി.സി നടത്തുന്ന (International Criminal Court) അന്വേഷണത്തിന്റെ ഭാഗമായി പീഡനങ്ങളില്‍ ഉള്‍പ്പെട്ട ഇസ്രായേലുകാരെ വിചാരണ ചെയ്യണമെന്ന് പി.സി.എ.ടി.ഐ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ സമൂഹത്തിന്റെ ധാര്‍മിക പ്രതിച്ഛായക്ക് വേണ്ടിയും ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇരകളുടെ നീതിക്ക് വേണ്ടിയും നടത്തുന്ന പോരാട്ടത്തില്‍ അനിവാര്യവും നിര്‍ബന്ധിതവുമായ ചുവടുവെപ്പാണ് -പി.സി.എ.ടി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

തടങ്കലില്‍ പീഡനങ്ങളും മനുഷത്വരഹിതവും അപമാനകരവുമായ പെരുമാറ്റവും അനുഭവിച്ച ഫലസ്തീന്‍, ഇസ്രായേല്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പ്രതിനിധീകരിക്കുകയും, അവര്‍ക്ക്‌ സുരക്ഷയൊരുക്കുകയും ചെയ്യുന്നതിന് 1990ല്‍ സ്ഥാപിതമായ ബോഡിയാണ് പി.സി.എ.ടി.ഐ.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles