Current Date

Search
Close this search box.
Search
Close this search box.

അലപ്പോക്ക് സമീപം ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്ന് സിറിയ

ദമസ്‌കസ്: തെക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അലപ്പോക്ക് സമീപം ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്ന് സിറിയ. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമെന്നും സിറിയന്‍ സഖ്യസേന തിരിച്ചടിച്ചതായും സിറിയയുടെ ഔദ്യോഗിക സ്‌റ്റേറ്റ് മീഡിയയായ ‘സന’ റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ 1.30നാണ് ഇസ്രായേലിന്റെ സാല്‍വോസ് മിസൈലുകള്‍ അലപ്പോയുടെ പ്രാന്തപ്രദേശത്തെ ലക്ഷ്യമാക്കി എത്തിയതെന്നും എന്നാല്‍ സിറിയയുടെ വ്യോമപ്രതിരോധ സേന മിക്ക മിസൈലുകളെയും തടഞ്ഞിട്ടുവെന്നും സന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 ആരംഭിച്ച സിറിയന്‍ സിവില്‍ യുദ്ധത്തിനു ശേഷം നൂറുകണക്കിന് മിസൈലാക്രമണങ്ങളാണ് സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയിട്ടുള്ളത്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സൈന്യത്തെയും സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെയും ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം.

Related Articles