Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയിലേക്ക് യാത്ര ചെയ്യുന്നതിനെ വിലക്കി ഇസ്രായേല്‍

തെല്‍അവീവ്: തുര്‍ക്കിയിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാരെ വിലക്കി ഇസ്രായേല്‍. ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞയാഴ്ച ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ (ഐ.ആര്‍.ജി.സി) ഒരു ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്റെ പ്രതികാരനടപടികള്‍ ഉണ്ടായേക്കാമെന്ന ഭയം ഇസ്രായേലിനുണ്ടെന്നും അതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ചയാണ് ഇറാന്‍ സൈന്യമായ ഐ.ആര്‍.ജി.സിയിലെ മുതിര്‍ന്ന അംഗമായ സയ്യിദ് ഖോദായിയെ തെഹ്റാനില്‍ വെച്ച് മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

‘തുര്‍ക്കി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇസ്രായേല്‍ പൗരന്മാര്‍ക്കുള്ള യാത്രാ ഉപദേശം ദേശീയ സുരക്ഷാ കൗണ്‍സില്‍ അപ്‌ഡേറ്റ് ചെയ്തതായി തിങ്കളാഴ്ച ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലും ഇസ്രയേലികള്‍ക്ക് ഒരു ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും സുരക്ഷ കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles