Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നത് ഇസ്രയേലിന്റെ അന്ത്യത്തോടെയാകും: ഇബ്രാഹിം റഈസി

”അല്‍-അഖ്സ പ്രളയത്തിന്റെ അന്ത്യം സയണിസ്റ്റ് ഭരണകൂടത്തിന്റെ അവസാനമായിരിക്കും”ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കെര്‍മാന്‍ നഗരത്തില്‍ റാലിയില്‍ പറഞ്ഞു,

നീതിമാന്മാരുടെ വിജയവും ദുഷ്ടന്മാരുടെ ഉന്മൂലനവും എന്നത് ഒരു ദൈവിക വാഗ്ദാനമാണ്, ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിന്റെ വാര്‍ഷികത്തില്‍ നടന്ന ഇരട്ട ബോംബാക്രമണത്തിന് പിന്നാലെ നടത്തിയ റാലിയില്‍ സംസാരിച്ച റഈസി പറഞ്ഞു.

യുദ്ധത്തില്‍ ഇതുവരെ നടന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍, ‘ഫലസ്തീന്‍ ജനതയും പ്രതിരോധ മുന്നണിയും വിജയികളാണെന്നും സയണിസ്റ്റ് ഭരണകൂടം പരാജയപ്പെട്ടുവെന്നും’ അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ ഗസ്സ നരനായാട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോള്‍ ബോംബിങ് തുടര്‍ന്ന് ഇസ്രായേല്‍. കരയുദ്ധത്തില്‍ പരാജയം രുചിച്ച ഇസ്രായേല്‍ ഗസ്സയില്‍ അവശേഷിക്കുന്ന അഭയാര്‍ത്ഥി ക്യാംപുകള്‍ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ വ്യോമാക്രമണങ്ങള്‍.

പ്രധാന സംഭവവികാസങ്ങള്‍

  • കൂടുതല്‍ സഹായങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് UNRWA.
  • ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22,600 ആയി
  • ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്
  • ഇസ്രായേലിന്റെ മറ്റൊരു ബന്ദി കൂടി ഗസ്സയില്‍ കൊല്ലപ്പെട്ടു.
  • യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഒരാഴ്ചത്തെ പശ്ചിമേഷ്യന്‍ പര്യടനം ആരംഭിച്ചു, ഒക്ടോബര്‍ 7 ന് ശേഷമുള്ള അദ്ദേഹത്തിന്റെ നാലാമത്തെ പര്യടനമാണിത്.
  • തുര്‍ക്കി, ഗ്രീസ്, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇസ്രായേല്‍, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.
  • നുസൈറാത്ത്, മഗാസി, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉള്‍പ്പെടെ ദെയ്ര്‍ അല്‍-ബാലയ്ക്ക് സമീപങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്.
  • മധ്യ ഗസ്സയിലെ തീരപ്രദേശങ്ങളിലും ഇസ്രായേലി ബോട്ടുകള്‍ ആക്രമണം നടത്തുന്നുണ്ട്.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ്സയിലുടനീളമുള്ള 100 ലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
  • ഇസ്രായേല്‍ ‘സുരക്ഷിത മേഖല’ ആയി പ്രഖ്യാപിച്ച റഫയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
  • ഗസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ വീടിന് പുറത്ത് പ്രതിഷേധിച്ചു.
    യുദ്ധം അവസാനിപ്പിച്ചുകൊണ്ടാണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
  • ഇസ്രയേലുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ലെബനനിലെത്തും.
  • ജോര്‍ദാനിലും ഒമാനിലും ഫലസ്തീന്‍ അനുകൂല റാലികള്‍ നടന്നു
  • ഗസ്സയില്‍ ഭക്ഷ്യവില കുതിച്ചുയരുന്നു
  • അല്‍ അഖ്സ മസ്ജിദില്‍ ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്

     

 

 

Related Articles