Current Date

Search
Close this search box.
Search
Close this search box.

ഒമിക്രോണ്‍ ഭീതി: യു.എസിലേക്കുള്ള വിമാനയാത്ര ഇസ്രായേല്‍ നിര്‍ത്തിവെച്ചു

തെല്‍അവീവ്: ഒമിക്രോണ്‍ കൊറോണ വൈറസ് വകഭേദം വ്യാപിക്കാനുള്ള ആശങ്ക ചൂണ്ടിക്കാട്ടി യു.എസിലേക്കുള്ള വിമാനയാത്ര ഇസ്രായേല്‍ നിര്‍ത്തിവെച്ചു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് -19 രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരിലും നേരത്തെ വാക്‌സിനെടുത്തവരിലും ഒമിക്രോണ്‍ അണുബാധയുണ്ടാകുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുമെന്നതിന് ഇപ്പോള്‍ വ്യക്തമായ തെളിവുണ്ട് -ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് ആദാനോം ഗബ്രിയേസസ് തിങ്കളാഴ്ച ജനീവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം മാനിച്ച്, യു.എസ്, ഇറ്റലി, ബെല്‍ജിയം, ജര്‍മനി, ഹങ്കറി, മൊറോക്കോ, പോര്‍ച്ചുഗല്‍, കാനഡ, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി എന്നീ രാഷ്ടങ്ങളിലേക്കുള്ള വിമാനയാത്ര നിര്‍ത്തിവെക്കുന്നതിന് ഇസ്രായേല്‍ കാബിനറ്റ് മന്ത്രിമാര്‍ വോട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles