Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍, യു.എ.ഇ സഹകരണത്തിലൂടെ പുതിയ മിഡില്‍ ഈസ്റ്റ് പിറന്നു -ഐസക് ഹെര്‍സോഗ്

തെല്‍ അവീവ്: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയം സന്ദര്‍ശിച്ച് ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രങ്ങള്‍ തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെയും സമാധാന കരാറില്‍ ഒപ്പുവെച്ചതിന്റെയും രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് വ്യാഴാഴ്ചയാണ് ഇസ്രായേലിലെത്തിയത്. യു.എ.ഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയും, യുവ-സാംസ്‌കാരിക മന്ത്രിയും ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തിനൊപ്പമാണ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇസ്രായേലിലെത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ചേര്‍ന്നാണ് യു.എ.ഇ പ്രതിനിധി സംഘത്തെ സ്വീകരിച്ചത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘അബ്‌റാഹാം ഉടമ്പടി’യെ ലോകം വളരെ ബഹുമാനത്തോടെയാണ് നോക്കികാണുന്നതെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഒരുമിച്ചുള്ള സഹകരണത്തിലൂടെ പുതിയ മിഡില്‍ ഈസ്റ്റ് പിറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ വിദേശകാര്യ മന്ത്രിയും ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡും കൂടിക്കാഴ്ച നടത്തി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബിന്യമിന്‍ നെതന്യാഹുവമായി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles