Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായി ബന്ധം സ്ഥാപിക്കാന്‍ താല്‍പര്യമുണ്ട് -ഇസ്രായേല്‍

ജറൂസലം: സൗദി അറേബ്യയുമായും ഇന്തോനേഷ്യയുമായും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യേര്‍ ലാപിഡ്. എന്നാല്‍, അതിന് സമയമെടുക്കുമെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു. ‘അബ്രഹാം ഉടമ്പടി’യുടെ ഭാഗമായി യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നിവക്ക് പുറമെ കൂടുതല്‍ രാഷ്ട്രങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍.

ഞങ്ങള്‍ പ്രാധാന്യം നല്‍കുന്ന രാഷ്ട്രങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിക്കുകയാണെങ്കില്‍, ഇന്തോനേഷ്യ അതിലൊന്നാണ്. തീര്‍ച്ചയായും സൗദി അറേബ്യയുമുണ്ട്. എന്നാല്‍ ഇതിന് സമയമെടുക്കും -യേര്‍ ലാപിഡ് ഇസ്രായേല്‍ ആര്‍മി റേഡിയോയോട് സംസാരിക്കുകയായിരുന്നു. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ചെറിയ രാഷ്ട്രങ്ങള്‍ ഏതൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ജനുവരി 30-31 തീയതികളില്‍ യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. 2020ല്‍, ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് യു.എ.ഇ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles