Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനുമായുള്ള കൂടിക്കാഴ്ച; യു.എസ് നിര്‍ദേശം നിരസിച്ച് ഇസ്രായേല്‍

ജറൂസലം: വൈറ്റ് ഹൗസില്‍ വെച്ച് ഇസ്രായേല്‍, ഫലസ്തീന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച നടത്താനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം ഇസ്രായേല്‍ നിരസച്ചതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നിര്‍ദേശിക്കപ്പെട്ട കൂടിക്കാഴ്ച ഇസ്രായേലിനും ഫലസ്തീനുമിടയിലെ സാമ്പത്തിക, സുരക്ഷാ സഹകരണം ലക്ഷ്യംവെച്ചുള്ളതായിരുന്നു. റാമല്ലയില്‍ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കും, വെസ്റ്റ് ബാങ്കില്‍ ഹമാസ് കൂടുതല്‍ ശക്തമാകുന്ന ആശങ്കക്കുമിടയില്‍ ഫലസ്തീന്‍ അതോറിറ്റിയെ ശക്തിപ്പെടുത്താനുള്ള യു.എസ് ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നിര്‍ദേശം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles