Current Date

Search
Close this search box.
Search
Close this search box.

പുതിയ സര്‍ക്കാര്‍: ഇസ്രായേല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ഞായറാഴ്ച

തെല്‍ അവീവ്: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പാര്‍ലമെന്റിലെ വോട്ടെടുപ്പ് ഞായറാഴ്ച നടക്കുമെന്ന് സ്പീക്കര്‍ യാരിവ് ലെവിന്‍ പറഞ്ഞു. 12 വര്‍ഷത്തെ നെതന്യാഹുവിന്റെ തുടര്‍ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞയാഴ്ചയാണ് ഇസ്രായേലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.

പുതിയ സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഞായറാഴ്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നടക്കും ലെവിന്‍ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

വലതുപക്ഷ, ഇടതുപക്ഷ, മധ്യമ, അറബ് പാര്‍ട്ടികളുടെ സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. മറുഭാഗത്ത് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയാകും വോട്ടെടുപ്പില്‍ ഉണ്ടാവുക.

അന്നു തന്നെ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് അധികാരത്തിലേറുകയും ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് തീവ്ര വലതുപക്ഷ കക്ഷികളായ നഫ്താലി ബെന്നറ്റും യെര്‍ ലാപിഡും ഐക്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ധാരണയായത്.

Related Articles