Current Date

Search
Close this search box.
Search
Close this search box.

ലെബനാനിലെ എണ്ണ സമ്പത്ത് ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നു: പാര്‍ലമെന്റ് സ്പീക്കര്‍

ബെയ്‌റൂത്: ലെബനാനിലെ എണ്ണ സമ്പത്ത് ലക്ഷ്യം വെച്ചാണ് ഇസ്രായേല്‍ രാജ്യത്ത് എണ്ണ പര്യവേഷണം നടത്തുന്നതെന്ന് ലെബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെരി പറഞ്ഞു. ഇസ്രായേല്‍ ഭരണകൂടം ലബനാന്റെ പരമാധികാരം ലംഘിക്കുന്നതായും ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ലെബനാനിലെ തര്‍ക്ക പ്രദേശത്ത് ഇസ്രായേല്‍ കമ്പനി നടത്തുന്ന എണ്ണ ഖനനം മേഖലയിലെ വെള്ള-എണ്ണ സമ്പത്തിനെ നശിപ്പിക്കും. ഇവിടെ ഇസ്രായേലിന് ഖനനത്തിന് ലൈസന്‍സ് നല്‍കിയത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

800 സ്‌ക്വയര്‍ കിലോമീറ്റര്‍ കടല്‍ മേഖലയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടല്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം ക്രൂഡ് ഓയില്‍ കലവറയായാണ് അറിയപ്പെടുന്നത്.

Related Articles