Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധികളിലൊന്ന് ഇസ്രായേല്‍ അധിനിവേശം: ഖത്തര്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധികളിലൊന്ന് ഇസ്രായേല്‍ ഫലസ്തീന് മേല്‍ നടത്തുന്ന അധിനിവേശമാണെന്ന് ഖത്തര്‍. യു.എന്നിന്റെ 49ാമത് മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവേ ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അല്‍താനിയാണ് ഇക്കാര്യം പറഞ്ഞത്.

ഫലസ്തീനിലെയും അറബ് നാടുകളിലെയും ഇസ്രായേല്‍ അധിനിവേശം ചരിത്രം മറികടന്ന കൊളോണിയല്‍ അധിനിവേശത്തിന്റെ മാതൃകയെയാണ് പ്രതിനിധീകരിക്കുന്നത്. ഫലസ്തീനികളുടെ ഭൂമിയും അവകാശങ്ങളും പിടിച്ചെടുക്കുകയും, ലംഘിക്കുകയും ചെയ്യുന്ന ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്ന് ഇസ്രായേല്‍ നടത്തുന്നതെന്നും ഫലസ്തീനികളുടെ പുണ്യ ആരാധനാലയങ്ങള്‍ ആക്രമിക്കല്‍, അനധികൃത സെറ്റില്‍മെന്റുകളുടെ നിര്‍മ്മാണം തുടങി അവര്‍ നടത്തിയ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപ്തി കണക്കിലെടുത്താല്‍ മനസ്സിലാകും.

ഫലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ അധിനിവേശം ‘മേഖലയില്‍ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സാധ്യതകളെ നശിപ്പിക്കുകയാണെന്നും അല്‍താനി ഊന്നിപ്പറഞ്ഞു.

അധിനിവേശത്തിന്റെ മാനുഷികവും ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഇസ്രായേല്‍ ഏറ്റെടുക്കാനും ഫലസ്തീനികള്‍ക്ക് അവരുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നേടുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും നടപടിയെടുക്കാന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles