Current Date

Search
Close this search box.
Search
Close this search box.

പൗരന്മാര്‍ ഖത്തര്‍ ലോകകപ്പ് കാണാന്‍ പോകുന്നത് ഇസ്രായേല്‍ വിലക്കിയേക്കാം

തെല്‍അവീവ്: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ പൗരന്മാരുടെ സുരക്ഷാ ആശങ്കകള്‍ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ ബുധനാഴ്ചയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗള്‍ഫ് രാഷ്ട്രത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇസ്രായേലികളോട് ഒരു ഉപദേശം പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അടുത്ത ആഴ്ച യോഗം ചേരുമെന്ന് ഇസ്രായേലിലെ ഹയോം പത്രം റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് വീക്ഷിക്കാന്‍ ഏകദേശം 15,000 ഇസ്രയേലികള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ണമെന്റ് ആസ്വദിക്കാന്‍ 25,000 മുതല്‍ 30,000 വരെ ഇസ്രായേലികള്‍ക്ക് ഖത്തറിലേക്ക് പോകുമെന്നാണ് സ്‌പോര്‍ട്‌സ് ടൂറിസം ഏജന്‍സികള്‍ കണക്കാക്കുന്നത്.

‘ഇതൊരു സങ്കീര്‍ണ്ണമായ സുരക്ഷാ വെല്ലുവിളിയാണ്, ഇതിന് എല്ലാ ഖത്തരി അധികാരികളുടെയും സഹകരണം ആവശ്യമാണ്, എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല,’സംഭവവുമായി ബന്ധപ്പെട്ട ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞു.

ഖത്തറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ ഇസ്രായേലിന് സ്ഥിതിഗതികള്‍ മനസ്സിലാക്കാനാകൂവെന്നും അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ളതും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Related Articles