Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പിന്തുണ: എമ്മ വാട്‌സണെതിരെ ഇസ്രായേല്‍

വാഷിങ്ടണ്‍: ഫലസ്തീന് പരസ്യ പിന്തുണ അറിയിച്ച ഹാരി പോട്ടര്‍ താരം എമ്മ വാട്‌സണെതിരെ ഇസ്രായേല്‍ രംഗത്ത്. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡറാണ് വാട്‌സന്റെ നിലപാടില്‍ പ്രതിഷേധം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് എമ്മ ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചത്. ഫലസ്തീന്‍ അനൂകൂല റാലിയുടെ ചിത്രം ഷെയര്‍ ചെയ്ത എമ്മ ‘ഐക്യദാര്‍ഢ്യവും ഒരു പ്രവൃത്തിയാണ്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

‘നമ്മുടെ പോരാട്ടങ്ങളെല്ലാം യഥാര്‍ത്ഥ പോരാട്ടങ്ങളും ഐക്യദാര്‍ഢ്യവുമാണെന്ന് കരുതരുത്. നമ്മുടെ വേദനകളാണ് യഥാര്‍ത്ഥ വേദനകളെന്നും നമ്മുടെ പ്രതീക്ഷയും ഭാവിയുമാണെന്ന് കരുതരുത്’ എന്ന ഓസ്‌ട്രേലിയന്‍ ആക്റ്റിവിസ്റ്റ് സാറ അഹ്‌മദിന്റെ വാക്യവും എമ്മ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യദാര്‍ഢ്യത്തില്‍ പ്രതിബദ്ധതയും അധ്വാനവും ഉള്‍പ്പെടുന്നു. അതുപോലെ നമുക്ക് ഒരേ വികാരങ്ങളോ, സമാന ജീവിതങ്ങളോ, ഒരേ ശരീരങ്ങളോ ഇല്ലെങ്കില്‍പ്പോലും, നമ്മള്‍ പൊതുവായ നിലയിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവാണത്- പോസ്റ്റില്‍ പറയുന്നു.

യു.എന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആണ് നടിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ‘കെട്ടുകഥകള്‍ ഹാരി പോട്ടറില്‍ പ്രാവര്‍ത്തികമാകും എന്നാല്‍, അത്് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രവര്‍ത്തിക്കുകയില്ല. അങ്ങനെയാണെങ്കില്‍, മാന്ത്രിക ലോകത്ത് ഉപയോഗിക്കുന്ന മാന്ത്രികവിദ്യയ്ക്ക് ഹമാസിന്റെയും ഫലസ്തീന്‍ അതോറിറ്റിയുടെയും തിന്മകളെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ അതിനെ അനുകൂലിക്കുകയും ചെയ്യുമായിരുന്നു-ഇമാദ് കൂട്ടിച്ചേര്‍ത്തു.

Related Articles