Current Date

Search
Close this search box.
Search
Close this search box.

ദ്വിരാഷ്ട്രപരിഹാരം ഇസ്രായേല്‍ വ്യവസ്ഥാപിതമായി തകര്‍ക്കുന്നു: ഷത്വിയ്യ

റാമല്ല: ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്രപരിഹാരമെന്ന ഉടമ്പടി ഇസ്രായേല്‍ വളരെ വ്യവസ്ഥാപിതമായി തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ പറഞ്ഞു. ബുധനാഴ്ച ഫലസ്തീനിലെത്തിയ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സംസാരിക്കവേയാണ് ഷത്വിയ്യ ഇക്കാര്യം പറഞ്ഞത്.

അധിനിവേശ സംസ്ഥാനത്തിന്റെ ‘സെറ്റില്‍മെന്റ് കാമ്പയിന്‍’,ഇസ്രായേലിന്റെ ‘തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍’ പോലെ ഈ മേഖലയെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പ്രതിനിധി സംഘാംഗങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേലിന്റെ എല്ലാ കുടിയേറ്റങ്ങളും നിയമവിരുദ്ധമാണ്. യു.എസ് വിദേശ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സെനറ്റ് വിനിയോഗ സബ്കമ്മിറ്റിയുടെ ചെയര്‍മാന്‍ സെനറ്റര്‍ ക്രിസ് കൂണ്‍സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോട് ഷത്വിയ്യ വിശദീകരിച്ചു.

ശക്തമായ സമാധാന പ്രക്രിയയുടെയും യു എസുമായുള്ള ഫലസ്തീന്റെ ഉഭയകക്ഷി ബന്ധങ്ങളുടെയും സാധ്യതകളെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്തു. യു.എസ് ഭരണകൂടം അതിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ പ്രഥമവും പ്രധാനവുമായത് ജറുസലേമിലെ അടച്ച യു എസ് കോണ്‍സുലേറ്റ് പുനരാരംഭിക്കുന്നതാണ്, അത് ഉഭയകക്ഷി, ഫലസ്തീന്‍-യു.എസ് ബന്ധങ്ങളുടെ മുഖ്യഘടകമാണെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

Related Articles