Current Date

Search
Close this search box.
Search
Close this search box.

198ാം തവണയും ഫലസ്തീന്‍ ഗ്രാമം തകര്‍ത്ത് ഇസ്രായേല്‍

നെഗേവ്: 2010 മുതല്‍ 198-ാം തവണയാണ് നെഗേവിലെ അല്‍-അറാഖീബ് എന്ന അറബ് ഗ്രാമം ഇസ്രായേലി അധിനിവേശ സേന തകര്‍ക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസമാണ് വീണ്ടു ഗ്രാമത്തില്‍ ബുള്‍ഡോസര്‍ കയറിയിറങ്ങിയത്. അസാബീല്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2022-ന്റെ തുടക്കത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ബെഡൂയിന്‍ ഗ്രാമം തകര്‍ക്കപ്പെടുന്നത്, 2021-ല്‍ 14 തവണ ഇത് തകര്‍ക്കപ്പെട്ടു. ഇസ്രായേല്‍ അധിനിവേശ ഗവണ്‍മെന്റ് അംഗീകരിക്കാത്ത ഗ്രാമത്തിലെ നിവാസികള്‍ ഓരോ തകര്‍ച്ചയ്ക്കും ശേഷവും അത് പുനര്‍നിര്‍മ്മിക്കുകയാണ്. ഇരുമ്പും മരവും കൊണ്ട് നിര്‍മ്മിച്ച ലളിതമായ വീടുകളിലാണ് അവര്‍ താമസിക്കുന്നത്. ഏകദേശം 800 പേര്‍ അടങ്ങുന്ന 22 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. കന്നുകാലി വളര്‍ത്തലിലൂടെയും മരുഭൂമിയിലെ കൃഷിയിലൂടെയും ഉപജീവനം നടത്തി ഉപജീവനം നടത്തുന്നവരാണിവര്‍.

Related Articles