Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കൃഷി ഭൂമിക്ക് സമീപം കീടനാശിനി തളിച്ച് ഇസ്രായേല്‍

ഗസ്സ സിറ്റി: കഴിഞ്ഞ കുറച്ച് ദിവസമായി കിഴക്കന്‍ ഗസ്സ മുനമ്പിലെ ഫലസ്തീന്‍ കൃഷി ഭൂമിക്ക് മുകളിലൂടെ ഇസ്രായേലിന്റെ കീടനാശിനി വിമാനങ്ങള്‍ പറന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ കൃഷി ഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ആകാശത്ത് നിന്നും കീടനാശിനി തളിക്കുന്നതിന് വേണ്ടിയാണ് വിമാനം വട്ടമിട്ട് പറക്കുന്നത്. ഇത് ഫലസ്തീന്‍ കൃഷി ഭൂമിക്ക് വലിയ ഭീഷണിയാണെന്നാണ് ഫലസ്തീന്‍ കര്‍ഷകര്‍ പറയുന്നത്. ഇസ്രായേലിന്റെ കൃഷിയിടത്തില്‍ മരുന്ന് സേ്രപ ചെയ്താല്‍ അത് കാറ്റിലൂടെ ഫലസ്തീന്‍ മേഖലകളില്‍ എത്തുന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ഫലസ്തീന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് വീശുമ്പോഴാണ് ഇസ്രായേല്‍ അതിര്‍ത്തി ഭാഗത്ത് മരുന്നടിക്കുന്നതെന്നും മഴ പെയ്യുമ്പോള്‍ മാത്രമാണ് നിര്‍ത്തുന്നതെന്നും ഫലസ്തീനികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ കാറ്റ് കിഴക്കോട്ട് വീശാന്‍ തുടങ്ങിയാല്‍, അത് അവര്‍ക്ക് ദോഷം ചെയ്യും എന്നതിനാല്‍ അവര്‍ ഉടന്‍ തന്നെ നിര്‍ത്തുന്നുവെന്നും ഫലസ്തീന്‍ കര്‍ഷകനായ യൂസഫ് അബു മഗാദിദ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു

ഗാസയില്‍ ഏകദേശം 40,000 ഫലസ്തീനികള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഈ മരുന്ന് തളിക്കല്‍ ഫലസ്തീനിലെ 35 മുതല്‍ 40 വരെ കര്‍ഷകരുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്നുവെന്നും 60 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ പുതിയ സ്‌പ്രേയിംഗ് നടത്തിയതായും മഗദിദ് പറഞ്ഞു.

Related Articles