Current Date

Search
Close this search box.
Search
Close this search box.

ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം

ഗസ്സ സിറ്റി: ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വീണ്ടും വ്യോമാക്രമണങ്ങള്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബോംബ് പതിച്ചത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തീബലൂണുകള്‍ പറത്തിവിട്ടുവെന്ന് ആരോപിച്ചാണ് ഏറ്റവും പുതിയ ആക്രമണം. ഇസ്രായേല്‍ സൈന്യമാണ് പ്രസ്താവന പുറത്തിറക്കിയത്. ഹമാസിന്റെ ആയുധനിര്‍മാണ കേന്ദ്രത്തിനും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസിലാണ് ബോംബിങ് ഉണ്ടായത്. ഖാന്‍ യൂനിസിലെ ഒരു ഹമാസ് ആയുധ നിര്‍മ്മാണ സൈറ്റിനും ജബലിയയിലെ ഭീകര തുരങ്ക പ്രവേശനകവാടവും തകര്‍ത്തതായും ഇസ്രായേല്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന 11 ദിവസത്തെ ഇസ്രായേല്‍-ഹമാസ് പോരാട്ടത്തിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇരു വിഭാഗവും ഇടക്കിടക്ക് ആക്രമണങ്ങള്‍ നടത്താറുണ്ട്. ഗസ്സയിലെ ഗ്രൂപ്പുകള്‍ ഇടയ്ക്കിടെ ഇസ്രായേലിലേക്ക് തീപിടിപ്പിച്ച ബലൂണുകള്‍ അയക്കുകയും ഇസ്രായേല്‍ ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താറുമുണ്ട്.

Related Articles