Current Date

Search
Close this search box.
Search
Close this search box.

ഐ.സി.സിക്കെതിരായ ഉപരോധം പിന്‍വലിക്കരുത്; ബൈഡനോട് ഇസ്രായേല്‍

തെല്‍അവീവ്: അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.സി) ക്കെതിരെ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കരുതെന്ന് പുതിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു. ആക്‌സിയോസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം സമഗ്ര അവലോകനം ചെയ്യുമെന്ന് നേരത്തെ ബൈഡന്‍ ഭരണകൂടം വാഗ്ദാനം ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യു.എസ് സേന നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഹേഗ് ആസ്ഥാനമായുള്ള ഐ.സി.സിയുടെ ട്രൈബ്യൂണല്‍ ഉത്തരവിറക്കുകയും യു.എസ് പരമാധികാരം ലംഘിച്ചുവെന്നും ആരോപിച്ചിരുന്നു. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഐ.സി.സിയുടെ നീക്കത്തിനെതിരെ ട്രംപും നെതന്യാഹുവും രംഗത്തുവരികയും നീതിന്യായ കോടതിയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കോടതിയുടെ അധികാരപരിധി അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ഫെബ്രുവരി ആദ്യത്തില്‍ ഐ സി സിയുടെ വിധി വന്നതിനെത്തുടര്‍ന്ന് ഇസ്രായേല്‍ കോടതിക്കു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു. ഇസ്രയേലികള്‍ ഫലസ്തീനികള്‍ക്ക് മേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നായിരുന്നു ഇസ്രായേലിന്റെയും കോടതിയുടെയും കണക്കുകൂട്ടല്‍.

Related Articles