Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാനങ്ങള്‍ ലഭ്യമാക്കാന്‍ സൗദിയും ഇസ്രായേലും ചര്‍ച്ച നടത്തി

ജറൂസലം: ഇസ്രായേല്‍ പൗരത്വുമുള്ള ഫലസ്തീനികളെ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് സൗദിയിലേക്ക് നേരിട്ട് പറക്കാന്‍ അനുവദിക്കുന്ന കരാര്‍ സൗദി അറേബ്യയും ഇസ്രായേലും ചര്‍ച്ച നടത്തുകയാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അടുത്തമാസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ മേഖല സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച് കൂടുതല്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നതിന് സന്നദ്ധമാണെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്.

യു.എസ് പ്രസിഡന്റിന്റെ സന്ദര്‍ശന സമയത്ത് രസകരമായ ചില കാര്യങ്ങള്‍ നിങ്ങള്‍ കാണുമെന്ന് ഞാന്‍ വിചാരിക്കുന്നു -നിയര്‍ ഈസ്‌റ്റേണ്‍ അഫയേഴ്‌സ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ബാര്‍ബറ ലീഫ് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles