Current Date

Search
Close this search box.
Search
Close this search box.

‘ഇസ്‌ലാം ആശയ സംവാദത്തിന് ഇടംനല്‍കിയ പ്രത്യയശാസ്ത്രം’

കാസര്‍കോട്: ഇസ്‌ലാം ആശയ സംവാദത്തിന് ഇടംനല്‍കിയ പ്രത്യയശാസ്ത്രമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വി.എച്ച് അലിയാര്‍ ഖാസിമി പറഞ്ഞു. അറിയാനും അറിയിക്കാനും ഉള്ളതാണ്, വാദിക്കാനും ജയിക്കാനും ഉള്ളതല്ല ആശയസംവാദങ്ങള്‍. കാലങ്ങളായി ഇത്തരം ആശയ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ സംവാദങ്ങളുടെ ഇടങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ ബുദ്ധിപരമായ സംവാദ ഇടങ്ങള്‍ തുറന്ന് കൊടുക്കുകയായിരുന്നു ഇസ്‌ലാം. ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ തുറന്ന സംവാദത്തിന് തയ്യാറാവാത്തത് ഭീരുത്വം കൊണ്ടാണ്. ഇസ്‌ലാം സ്‌നേഹസംവാദത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. സംശയവും തെറ്റിദ്ധാരണയും മാറ്റാനും ശത്രുതയും വിദ്വേഷവും ഇല്ലാതാക്കാനും ആശയ സ്‌നേഹ സംവാദങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ് ലാമി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ശംസുദ്ദീന്‍ നദ് വി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് വി.എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. അത്വീഖ് റഹ്‌മാന്‍ ഫൈസി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബഷീര്‍ ശിവപുരം സ്വാഗതം പറഞ്ഞു , വൈസ് പ്രസിഡന്റ് കെ.ഐ അബ്ദു ലത്തീഫ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ ബി.കെ മുഹമ്മദ് കുഞ്ഞി, വി.സി ഇഖ്ബാല്‍ മാസ്റ്റര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജാസ്മിന്‍ ബഷീര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് അയിഷത്ത് സുമൈല, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ പള്ളിക്കര, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നാഫിഹ് എന്നിവര്‍ സംസാരിച്ചു. ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പഠന പരിപാടികള്‍, സംവാദ സദസ്സുകള്‍, സൗഹൃദ കൂട്ടായ്മകള്‍, ആശയ പ്രചാരണം, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

Related Articles