Current Date

Search
Close this search box.
Search
Close this search box.

സിറിയ: ഐ.എസ്.ഐ.എസ് മുതിര്‍ന്ന നേതാവിനെ പിടികൂടി

ദമാസ്‌കസ്: ഐ.എസ്.ഐ.എസ് മുതിര്‍ന്ന നേതാവിനെ പിടികൂടിയതായി യു.എസ് നേതൃത്വത്തിലുള്ള സഖ്യം അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിനിടെയാണ് പിടികൂടിയത്. ഇറാഖിലെയും സിറിയയിലെയും മേഖലകളില്‍ നിയന്ത്രണമുണ്ടായിരുന്ന ഐ.എസ്.ഐ.എസ് വിഭാഗം മൂന്ന് വര്‍ഷം മുമ്പ് പരാജയം നേരിട്ടതിന് ശേഷം ക്രൂരമായ ആക്രമണങ്ങള്‍ തുടരുകയാണ്.

കസ്റ്റഡിയിലെടുത്ത വ്യക്തി പ്രാഗത്ഭ്യമുള്ള ബോംബ് നിര്‍മാതാവും സിറിയയിലെ വിഭാഗത്തിന്റെ ഉന്നത നേതാവായി മാറിയ ആളാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഓപറേഷനിടെ സിവിലയന്മാര്‍ക്ക് പരിക്കേല്‍ക്കുകയോ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ചത്തെ റെയ്ഡ് എവിടെയാണ് നടന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles