Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ചു

ബഗ്ദാദ്: സൗദിക്കെതിരായ ആക്രമങ്ങളില്‍ രാജ്യം ഒരിക്കലുമൊരു വേദിയാകില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമി. നീണ്ട നാളത്തെ കാത്തരിപ്പിനൊടുവിലാണ് ഇറാഖ് പ്രധാനമന്ത്രി ബുധനാഴ്ച സൗദി സന്ദര്‍ശിച്ചത്. സാമ്പത്തിക-സുരക്ഷാ ബന്ധം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ചാണ് സന്ദര്‍ശനം.

ജനുവരിയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ റിയാദിലെ പ്രധാന കൊട്ടാരത്തിലേക്ക് തകര്‍ന്നുവീണിരുന്നു. അയല്‍രാജ്യമായ ഇറാഖില്‍ നിന്നായിരുന്നു ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അര്‍മേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശാലമായ അല്‍യമാമ സമുച്ചയ ആക്രമണത്തെ കുറിച്ച് സൗദി അധികൃതര്‍ പരസ്യമായി വിശദീകരണം നല്‍കിയിരുന്നില്ല.

Related Articles