Current Date

Search
Close this search box.
Search
Close this search box.

യു.എസിനു നേരെ സോപാധിക വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇറാഖ്

iraq forces

ബാഗ്ദാദ്: ഇറാഖില്‍ നിലയുറപ്പിച്ച യു.എസ് സൈനികരുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാഖ് സൈന്യം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ സംഘമാണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്. ഇറാഖില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്നും ഖാതിബ് ഹിസ്ബുള്ള വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ട്രൂപ്പിന് ഇറാഖില്‍ നിന്നും പിന്മാറാന്‍ ഭരണകൂടം സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനിടെ റോക്കറ്റാക്രമണങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് ഖാതിബ് ഹിസ്ബുള്ള വക്താവ് മുഹമ്മദ് മുഹി പറഞ്ഞത്. ഇറാഖില്‍ യു.എസ് വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായുള്ള എല്ലാ സായുധ വിഭാഗങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.

രാജ്യത്ത് നിന്നും വിദേശ സൈനികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരിയില്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലെ വിമാനത്താവളത്തിനു സമീപം അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷമാണ് പുതിയ നിയമം പാസാക്കിയത്. ട്രംപ് ആണ് ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles